പ്രീസീസൺ മത്സരത്തിൽ എ ടി കെയ്ക്ക് വിജയം

എ ടി കെ കൊൽക്കത്തയ്ക്ക് പ്രീസീസൺ മത്സരത്തിൽ വിജയം. ഇന്ന് കൊൽക്കത്ത ഫുട്ബോൾ ലീഗ് ചാമ്പ്യന്മാരായ പീർലെസിനെ ആണ് എ ടി കെ നേരിട്ടത്. മത്സരം ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് എ ടി കെ വിജയിച്ചത്. എ ടി കെയുടെ വമ്പൻ സൈനിംഗ് ആയ‌ റോയി കൃഷ്ണ ആണ് തിളങ്ങിയത്. താരം രണ്ട് ഗോളുകൾ നേടി. 7, 56 മിനുട്ടുകളിൽ ആയിരുന്നു റോയ് കൃഷ്ണയുടെ ഗോളുകൾ.

ഡേവിഡ് വില്യംസ് ആണ് ബാക്കി രണ്ടു ഗോളുകൾ നേടിയത്. 13, 32 മിനുട്ടുകളിൽ ആയിരുന്നു വില്യംസിന്റെ ഗോളുകൾ. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തൻ ടീമായ മൊഹമ്മദ് സ്പോർടിംഗിനോട് എ ടി കെ പരാജയപ്പെട്ടിരുന്നു.

Previous articleഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ്‌ലിയും ബുംറയും
Next articleഷൊഹൈബ് മാലിക് മാസ്റ്റർ ക്ലാസ്സിൽ ജയം തുടർന്ന് ആമസോൺ വാരിയേഴ്‌സ്