പ്രവീല്‍ താംബെയേ സ്വന്തമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള ടീമില്‍ ഇന്ത്യന്‍ താരം പ്രവീണ്‍ താംബെയേ സ്വന്തമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന ഡ്രാഫ്ടില്‍ താത്തെ സ്വന്തമാക്കിയതോടെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരം എന്ന നേട്ടം താരം സ്വന്തമാക്കും.

48 വയസ്സുകാരന്‍ താംബെ ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ലയണ്‍സ്, സണ്‍റൈസേഴ്സ് ഹൈദ്രാബാദ് എന്നിവര്‍ക്ക് വേണ്ടി കളിച്ചിട്ടുള്ളതാണ്. 2020 ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ സ്വന്തമാക്കിയെങ്കിലും ടി10 ലീഗില്‍ കളിച്ചതിന് ഐപിഎല്‍ താരത്തെ വിലക്കിയിരുന്നു.

ഏപ്രില്‍ 18ന് ആരംഭിച്ച് സെപ്റ്റംബര്‍ 10ന് ടൂര്‍ണ്ണമെന്റ് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleഒരു യുവതാരത്തിന് കൂടെ ലിവർപൂളിൽ പുതിയ കരാർ
Next articleഒഡീഷ എഫ് സി വിട്ട ഗൊംബാവു ഇനി ഡേവിഡ് വിയയുടെ ക്ലബിന്റെ പരിശീലകൻ