ഒരു യുവതാരത്തിന് കൂടെ ലിവർപൂളിൽ പുതിയ കരാർ

- Advertisement -

ലിവർപൂൾ ഒരു യുവതാരത്തിന് കൂടെ പുതിയ കരാർ നൽകിയിരിക്കുകയാണ്. യുവതാരം ഹാർവി എലിയറ്റ് ആണ് ലിവർപൂളിൽ പുതിയ കരാർ ഒപ്പുവെച്ചത്. ഫോർവേഡായ എലിയറ്റ് മൂന്ന് വർഷത്തെ കരാറാണ് ഒപ്പുവെച്ചത്. എലിയറ്റിന്റെ ആദ്യ പ്രൊഫഷണൽ കരാറാണിത്. ഏപ്രിലിൽ മാത്രമായിരുന്നു താരത്തിന് 17 വയസ്സായത്. ഈ സീസണിൽ താരം ലിവർപൂളിനായി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു.

എം കെ ഡോൺസിനെതിരായ മത്സരത്തിലായിരുന്നു എലിയറ്റിന്റെ അരങ്ങേറ്റം. രണ്ട് പ്രീമിയർ ലീഗ് മത്സരത്തിൽ സബ്ബായും എലിയറ്റ് ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ സീസൺ അവസാനം ഫുൾഹാമിൽ നിന്നാണ് എലിയറ്റ് ലിവർപൂളിലേക്ക് എത്തിയത്.

Advertisement