CPL

വിജയം തുടര്‍ന്ന് ഗയാന, 3 റണ്‍സ് ജയം

Sports Correspondent

സിപിഎല്‍ 2018ല്‍ വിജയം തുടര്‍ന്ന് ഗയാന ആമസോണ്‍ വാരിയേഴ്സ്. സെയിന്റ് ലൂസിയ സ്റ്റാര്‍സിനെതിരെ 3 റണ്‍സ് ജയമാണ് ഗയാന ആമസോണ്‍ വാരിയേഴ്സ് നേടിയത്. 20 ഓവറില്‍ നിന്ന് ആദ്യം ബാറ്റ് ചെയ്ത ഗയാന 141/4 എന്ന സ്കോര്‍ നേടിയപ്പോള്‍ സെയിന്റ് ലൂസിയ സ്റ്റാര്‍സിനു 138/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. അവസാന ഓവറില്‍ 16 റണ്‍സ് ലക്ഷ്യം നേടേണ്ടിയിരുന് സ്റ്റാര്‍സിനു 12 റണ്‍സ് മാത്രമേ നേടാനായുള്ളു. റയാദ് എമ്രിറ്റ് ആണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ഗയാനയ്ക്കായി ലൂക്ക് റോഞ്ചി(42), ചാഡ്വിക് വാള്‍ട്ടണ്‍(31) എന്നിവര്‍ക്കൊപ്പം ഷിമ്രണ്‍ ഹെറ്റ്മ്യര്‍(21), ജേസണ്‍ മുഹമ്മദ്(20*) എന്നിവരും തിളങ്ങി. ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് 16 റണ്‍സുമായി പുറത്താകാതെ നിന്നു. സ്റ്റാര്‍സിനു വേണ്ടി ക്വായിസ് അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.

45 റണ്‍സ് നേടി ലെന്‍ഡല്‍ സിമ്മണ്‍സും 32 റണ്‍സ് നേടിയ കീറണ്‍ പൊള്ളാര്‍ഡുമൊഴികെ മറ്റാര്‍ക്കും തന്നെ സ്റ്റാര്‍സ് നിരയില്‍ തിളങ്ങാനായില്ല. റയാദ് എമ്രിറ്റ് മൂന്നും ഇമ്രാന്‍ താഹിര്‍ രണ്ടും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial