കരീബിയൻ പ്രീമിയർ ലീഗിലെ ഈ വർഷത്തെ മത്സരങ്ങൾ മുഴുവൻ ട്രിനിഡാഡ് ടൊബാഗോയിൽ വെച്ച് നടത്താൻ ശ്രമം. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 10 വരെ കരീബിയൻ പ്രീമിയർ ലീഗ് നടത്താനാണ് സംഘടകർ ശ്രമിക്കുന്നത്. ലോകത്താകമാനം പടർന്ന കൊറോണ വൈറസ് ബാധ ട്രിനിഡാഡ് ടൊബാഗോയിൽ വലിയ പ്രശ്നങ്ങൾ സൃഷിട്ടിച്ചിരുന്നില്ല. മൊത്തം 117 കേസുകൾ റിപ്പോർട്ട് ചെയ്ത ട്രിനിഡാഡ് ടൊബാഗോയിൽ ഏപ്രിൽ 30ന് ശേഷം പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ടൂർണമെന്റിന് സർക്കാർ അനുമതി ലഭിച്ചാൽ ഓഗസ്റ്റ് 18ന് ടൂർണമെന്റ് തുടങ്ങാൻ കഴിയുമെന്ന് ടൂർണമെന്റ് സംഘടകർ വ്യക്തമാക്കി. കാണികൾ ഇല്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരങ്ങൾ നടക്കുക. കൂടാതെ കൂടുതൽ ശമ്പളം വാങ്ങുന്ന താരങ്ങളുടെ ശമ്പളം 30% കുറക്കാനും തീരുമാനമായിട്ടുണ്ട്.