ക്യാപ്റ്റൻ ഒഗ്ബെചെയുടെ കേരള ബ്ലാസ്റ്റേഴ്സിലെ ഭാവി ഇന്നറിയാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ താരമായ ഒഗ്ബെചെ ക്ലബിൽ തുടരുമോ ഇല്ലയോ എന്ന് ഇന്ന് അറിയാൻ ആകും. താരവും ക്ലബുമായുള്ള ചർച്ചകളിൽ ഇന്ന് തീരുമാനമാകും. ക്ലബിൽ തുടരാനാണ് ഉദ്ദേശമെങ്കിൽ അത് ഒഗ്ബെചെ ഇന്ന് ക്ലബിനെ അറിയിക്കും. ക്ലബ് വിട്ടാലും ഇന്ത്യയിൽ തന്നെ ഒഗ്ബെചെ തുടരുമെന്നാണ് അറിയാൻ കഴിയുന്നത്. എന്ത് വിലകൊടുത്തും ഒഗ്ബെചെയെ ടീമിൽ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സും ശ്രമിക്കുന്നുണ്ട്‌ .

ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ ഒഗ്ബെചെ ക്ലബ് വിടുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വിദേശ താരങ്ങളുടെ ശമ്പളം വെട്ടി കുറക്കാൻ തീരുമാനിച്ചത് ഒഗ്ബെചെയും ക്ലബുമായുള്ള ബന്ധം വഷളാക്കിയിരുന്നു.

ഈ കഴിഞ്ഞ സീസണിൽ കേരളത്തെ ഒറ്റയ്ക്ക് നയിച്ച താരമാണ് കേരളത്തിന്റെ ക്യാപ്റ്റൻ ഒഗ്നെചെ. ഒരു വർഷത്തേക്കു കൂടെ ഒഗ്ബെചെ കേരളത്തിൽ കരാർ ഉണ്ട്. എന്നിട്ടും താരം ക്ലബ് വിടാൻ ശ്രമിക്കുന്നു എന്നത് ആരാധകർക്ക് നിരാശ നൽകും. ഒറ്റ സീസൺ കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ആയി മാറിയ താരമാണ് ഒഗ്ബെചെ. കഴിഞ്ഞ സീസണിൽ ആകെ 15 ഗോളുകൾ നേടാൻ ഒഗ്ബെചെയ്ക്ക് ആയിരുന്നു. ഒപ്പം ഒരു അസിസ്റ്റും ഒഗ്ബെചെ സ്വന്തമാക്കി.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സ്റ്റാർ സ്ട്രൈക്കർ ഒഗ്ബെചെയെ വലിയ തുക നൽകി ആയിരുന്നു അന്ന് കേരള ബ്ലാസ്റ്റേഴ്സ് റാഞ്ചിയത്.