ഒഡീഷ എഫ് സിയുടെ സി ഇ ഒ ക്ലബ് വിട്ടു

- Advertisement -

ഒഡീഷ എഫ് സിയുടെ സി ഇ ഒ ആയിരുന്ന ആശിഷ് ഷാ ക്ലബ് വിട്ടു. അവസാന മൂന്ന് വർഷമായി ഒഡീഷ എഫ് സിക്ക് ഒപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് ഷാ. ഡെൽഹി ഡൈനാമോസിനെ ഒഡീഷ എഫ് സിയാക്കി മാറ്റുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു. മൂന്ന് വർഷത്തെ കരാർ അവസാനിച്ചതോടെ ആഷിഷ് ഷായെ ക്ലബ് വിടാൻ മാനേജ്മെന്റ് അനുവദിക്കുകയായിരുന്നു.

അവസാന മൂന്ന് വർഷം ആശിഷ് ക്ലബിനായി ചെയ്ത എല്ലാ കാര്യങ്ങൾക്കും നന്ദി ഉണ്ട് എന്നും അദ്ദേഹത്തിന്റെ പ്രയത്നങ്ങൾ ക്ലബ് എപ്പോഴും സ്മരിക്കും എന്നും ഒഡീഷ ഉടമ രോഹൻ ശർമ്മ പറഞ്ഞു. അവസാന മൂന്ന് വർഷങ്ങൾ ഏറെ പ്രയാസമുള്ളതായിരുന്നു എന്ന് ആശിഷ് ഷായും പറഞ്ഞു. ഒഡീഷയുടെ പുതിയ സി ഇ ഒയെ ഉടൻ പ്രഖ്യാപിക്കും.

Advertisement