ആൻഡി ഫ്‌ളവർ കരീബിയൻ പ്രീമിയർ ലീഗിൽ പരിശീലകൻ

- Advertisement -

മുൻ ഇംഗ്ലണ്ട് പരിശീലകൻ ആൻഡി ഫ്‌ളവർ കരീബിയൻ പ്രീമിയർ ലീഗിൽ സെന്റ് ലൂസിയ സോക്സിന്റെ മുഖ്യ പരിശീലകനാകും. കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ സഹ പരിശീലകനാണ് ആൻഡി ഫ്‌ളവർ നിയമിതനായിരുന്നു. നേരത്തെ കരീബിയൻ പ്രീമിയർ ലീഗ് ക്ലബായ സെന്റ് ലൂസിയ സോക്സിന്റെ ഓഹരികൾ കിങ്‌സ് ഇലവൻ പഞ്ചാബ് ഉടമകളായ കെ.പി.എച്ച് ഡ്രീം ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയിരുന്നു.

തുടർന്നാണ് ടീമിന്റെ മുഖ്യ പരിശീലകനായി ആൻഡി ഫ്ളവറിനെ നിയമിച്ചത്. 2008 മുതൽ 2014 വരെ ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായിരുന്ന ഫ്‌ളവർ തുടർന്ന് ഇംഗ്ലണ്ട് & വെയിൽസ്‌ ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കിങ്‌സ് ഇലവൻ പരിശീലകനായിരുന്ന അനിൽ കുംബ്ലെയുടെ സഹ പരിശീലകനായി ആൻഡി ഫ്ളവറിനെ കിങ്‌സ് ഇലവൻ പഞ്ചാബ് പ്രഖ്യാപിച്ചത്.

Advertisement