ജാക്കിചന്ദ് എഫ് സി ഗോവ വിട്ടു

- Advertisement -

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ജാക്കിചന്ദ് സിംഗ് എഫ് സി ഗോവ വിട്ടു. താരം ഐ എസ് എൽ ക്ലബ് തന്നെയായ ജംഷദ്പൂർ എഫ് സിയുമായി കരാർ ഒപ്പുവെച്ചിരിക്കുകയാണ്. അവസാന രണ്ട് സീസണുകളായി എഫ് സി ഗോവയിൽ ഗംഭീര പ്രകടനം തന്നെ നടത്താൻ ജാക്കിചന്ദിനായിരുന്നു. ഈ സീസണിൽ ഗോവയ്ക്ക് ആയി 18 മത്സരങ്ങളിൽ ജാക്കിചന്ദ് ഇറങ്ങിയിരുന്നു.

അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റുമായി സെമി വരെയുള്ള ഗോവയുടെ കുതിപ്പിൽ പ്രധാന പങ്കുവഹിക്കാനും ജാക്കിചന്ദിനായി. ഇതുവരെ ഐ എസ് എല്ലിൽ ആകെ 73 മത്സരങ്ങൾ ജാക്കിചന്ദ് കളിച്ചിട്ടുണ്ട്. 13 ഗോളുകളും 10 അസിസ്റ്റും ലീഗിലാകെ ജാക്കി ചന്ദ് നേടുകയും ചെയ്തു. രണ്ട് വർഷത്തേക്കാകും ജാക്കിചന്ദിന്റെ പുതിയ കരാർ എന്നാണ് വിവരങ്ങൾ.

ബ്ലാസ്റ്റേഴ്സിനെ കൂടാതെ മുംബൈ സിറ്റിക്കും പൂനെ സിറ്റിക്കും വേണ്ടിയാണ് ഐ എസ് എല്ലിൽ ഇതിനു മുമ്പ് ജാക്കിചന്ദ് ഇറങ്ങിയത്. ഈസ്റ്റ് ബംഗാളിനു വേണ്ടിയും മുമ്പ് കളിച്ചിട്ടുണ്ട്.

Advertisement