വന്‍ തകര്‍ച്ചയിൽ നിന്ന് ടീമിനെ റിസ്വാന്‍ കരകയറിയെങ്കിലും യുഎഇയ്ക്ക് വിജയമില്ല

ഒരു ഘട്ടത്തിൽ 170 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ യുഎഇ 29/4 എന്ന നിലയിലേക്ക് വീണുവെങ്കിലും അഞ്ചാം വിക്കറ്റിൽ ചുണ്ടംപൊയ്കയിൽ റിസ്വാനും ബേസിൽ ഹമീദും ചേര്‍ന്ന് യുഎഇയെ വലിയ തോൽവിയിൽ നിന്ന് കരകയറ്റുകയായിരുന്നു.

36 പന്തിൽ നിന്ന് 51 റൺസുമായി റിസ്വാന്‍ പുറത്താകാതെ നിന്നപ്പോള്‍ ബേസിൽ ഹമീദ് 42 റൺസ് നേടി. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 90 റൺസാണ് നേടിയത്. എന്നാൽ ടീമിന് 137/5 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.