തകർപ്പൻ ബൗളിംഗുമായി ശ്രീശാന്ത്, മൂന്ന് വിക്കറ്റുകളുമായി ഇതിഹാസങ്ങളുടെ മത്സരത്തിൽ ഹീറോ

Picsart 22 09 27 23 31 02 396

മലയാളി താരം ശ്രീശാന്തിന്റെ തകർപ്പൻ ബൗളിംഗ് കണ്ട മത്സരത്തിൽ ലെജൻഡ്സ് ലീഗിൽ ബിൽവാര കിംഗ്സിന്റെ വിജയം. 57 റൺസിന്റെ വിജയമാണ് ബിൽവാര കിങ്സ് ഇന്ന് ഗുജറാത്ത് ജയന്റ്സിന് എതിരെ നേടിയത്‌. ഇന്ന് ആദ്യം ബാറ്റു ചെയ്ത ബിൽവാര 224 റൺസ് അടിച്ചു കൂട്ടിയിരുന്നു. 33 പന്തിൽ 64 റൺസ് എടുത്ത പോട്ടർഫീൽഡ്, 28 പന്തിൽ നിന്ന് 50 റൺസ് എടുത്ത വാൻ വൈക് എന്നിവർ ബിൽവാര കിംഗ്സിന് നല്ല തുടക്കം നൽകി.

ശ്രീശാന്ത് 231908

പിന്നീട് 23 പന്തിൽ 34 റൺസ് അടുച്ച ഇർഫാൻ പഠാനും 5 പന്തിൽ നിന്ന് 14 റൺസ് അടിച്ച യൂസുഫ് കൂടി മികച്ച ഫിനിഷും ബിൽവാരയുടെ ഇന്നിങ്സിന് നൽകി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ജയന്റ്സിന് 19.4 ഓവറിൽ 165 റൺസ് എടുക്കാനെ ആയുള്ളൂ. സേവാംഗും ഗെയ്ലും നിരാശപ്പെടുത്തി. ബിൽവാരക്കായി 4 ഓവറിൽ 36 റൺസ് വഴങ്ങി ശ്രീശാന്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. സിമ്മൺസ്, ചിംഗുബുര, തിസാര പെരേര എന്നിവരെ ആണ് ശ്രീശാന്ത് പുറത്താക്കിയത്.