കോവിഡ് ദുരിതാശ്വാസത്തിനായി 2 കോടി സംഭാവന ചെയ്ത് കോഹ്ലിയും അനുഷ്കയും

- Advertisement -

കൊറോണ രണ്ടാം വരവിൽ ഇന്ത്യ തളരുന്ന സാഹചര്യത്തിൽ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഭാര്യയും പ്രമുഖ അഭിനയത്രിയുമായ അനുഷ്ക ശർമ്മയും രംഗത്ത്. 2 കോടിയാണ് രണ്ട് പേരും ചേർന്ന് സംഭാവന ചെയ്തത്‌. ഒപ്പം ജനങ്ങളോട് അവർ തുടങ്ങിയ ക്രൗഡ് ഫണ്ടിംഗിലേക്ക് സംഭാവനകൾ നൽകാനും ഇരുവരു അഭ്യർത്ഥിച്ചു. Ketto India എന്ന ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം വഴിയാണ് കോഹ്ലിയും അനുഷ്കയും ഈ സംഭാവന സ്വരൂപിക്കുന്നത്.

കോവിഡ് ഒന്നാം ഘട്ടത്തിൽ ഇരുവരും ചേർന്ന് 3 കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ഇന്ത്യയിൽ പ്രതിദിനം നാലു ലക്ഷത്തിലേറെ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്‌.

Advertisement