അലിസ്റ്റര്‍ കുക്ക് ഇനി ‘സര്‍’അലിസ്റ്റര്‍ കുക്ക്

ഇയാന്‍ ബോത്തമിനു ശേഷം സര്‍ പദവി നേടുന്ന ക്രിക്കറ്റ് താരമായി അലിസ്റ്റര്‍ കുക്ക്. മാന്ത്രികത നിറഞ്ഞ 12 വര്‍ഷത്തിനു മികച്ചൊരു പരിസമാപ്തിയെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ കുക്ക് തന്നെ നൈറ്റ് പദവി തന്ന് ആദരിച്ചതിനെ കുറിച്ച് പറഞ്ഞത്. ബക്കിംഗ്ഹാം പാലസില്‍ വെച്ച് നടന്ന ചടങ്ങില്‍ എലിസബത്ത് രാജ്ഞിയാണ് താരത്തെ നൈറ്റ് പദവി നല്‍കി ആദരിച്ചത്.

ആയിരക്കണക്കിനു ആളുകള്‍ക്ക് മുമ്പില്‍ താന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെങ്കില്‍ ഈ നിമിഷത്തില്‍ താന്‍ ഏറെ സംഭ്രമത്തിലായിരുന്നുവെന്നാണ് കുക്ക് പറ‍ഞ്ഞത്. 161 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനായി കളിച്ചിട്ടുള്ള അലിസ്റ്റര്‍ കുക്ക് 12472 റണ്‍സ് ആണ് നേടിയിട്ടുള്ളത്. 33 ടെസ്റ്റ് ശതകങ്ങള്‍ ഇംഗ്ലണ്ടിനായി നേടിയിട്ടുള്ള താരമാണ് കുക്ക്. ഇന്ത്യയ്ക്കെതിരെ അവസാന ടെസ്റ്റ് പരമ്പരയില്‍ ശതകവുമായാണ് അലിസ്റ്റര്‍ കുക്ക് തന്റെ കരിയര്‍ അവസാനിപ്പിച്ചത്.

2007ല്‍ ഇയാന്‍ ബോത്തമാണ് ഇതിനു മുമ്പ് നൈറ്റ് പദവി നേടിയ ക്രിക്കറ്ററാണ്.

Previous articleവീണ്ടും തലയെടുപ്പുള്ള പ്രകടനവുമായി ഇന്ത്യ
Next articleപരിക്കേറ്റ് ഇംഗ്ലണ്ട് താരം പുറത്ത്, ഇന്ത്യ, ശ്രീലങ്ക പരമ്പരകള്‍ നഷ്ടം