പരിക്കേറ്റ് ഇംഗ്ലണ്ട് താരം പുറത്ത്, ഇന്ത്യ, ശ്രീലങ്ക പരമ്പരകള്‍ നഷ്ടം

പരിക്കേറ്റ ഇംഗ്ലണ്ടിന്റെ ഇടംകൈ-സ്പിന്നര്‍ സോഫി എക്സലെസ്റ്റോണ് ഇന്ത്യയ്ക്കെതിരെയുള്ള അവശേഷിക്കുന്ന ഏകദിന ടി20 പരമ്പരയിലും ശ്രീലങ്ക ടൂറിനും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട്. താരത്തിന്റെ കൈയ്ക്കേറ്റ പൊട്ടലാണ് തിരിച്ചടിയായിരിക്കുന്നത്. ഇന്ത്യയ്ക്കെതിരെ അവസാന ഏകദിനത്തില്‍ നിന്നും മൂന്ന് ടി20 മത്സരങ്ങളില്‍ നിന്നു പുറത്താകുന്നത് കൂടാതെ ഇംഗ്ലണ്ടിന്റെ ലങ്കന്‍ പര്യടനത്തിലും താരത്തിനു പങ്കെടുക്കാനാവില്ല. ലങ്കയില്‍ മൂന്ന് വീതം ഏകദിനത്തിലും ടി20യിലുമാണ് താരം കളിയ്ക്കുക. മാര്‍ച്ച് 16നാണ് ലങ്കന്‍ പര്യടനം ആരംഭിക്കുന്നത്.

രണ്ടാം ഏകദിനത്തിനു മുമ്പുള്ള പരിശീലനത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. അതിനാല്‍ തന്നെ രണ്ടാം ഏകദിനത്തില്‍ താരം കളിച്ചിരുന്നില്ല. ശ്രീലങ്കയിലേക്ക് ടീം സഞ്ചരിക്കുമ്പോള്‍ പകരക്കാരിയെ ഇംഗ്ലണ്ട് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.