പത്താം റാങ്കോടെ കുക്ക് പടിയിറങ്ങുന്നു, കോഹ്‍ലി തന്നെ മുന്നില്‍

- Advertisement -

ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ആദ്യ സ്ഥാനങ്ങള്‍ മാറ്റങ്ങളില്ലാതെ തുടരുന്നു. വിരാട് കോഹ്‍ലി തന്റെ ടെസ്റ്റ് ബാറ്റിംഗ് ഒന്നാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് നാലാം സ്ഥാനത്തേക്കുയര്‍ന്നു. അതേ സമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് റിട്ടയര്‍ ചെയ്ത അലിസ്റ്റര്‍ കുക്ക് 10ാം റാങ്കില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുകയായിരുന്നു.

തന്നെക്കാള്‍ ടെസ്റ്റ് റണ്‍സ് സ്കോര്‍ ചെയ്ത താരങ്ങളെക്കാള്‍ മികച്ച റാങ്കിലാണ് തന്റെ കരിയറിനു കുക്ക് വിരാമമിടുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍(18), റിക്കി പോണ്ടിംഗ്(26), ജാക്വസ് കാലിസ്(12), രാഹുല്‍ ദ്രാവിഡ്(18) എന്നീ താരങ്ങള്‍ കരിയര്‍ അവസാനിച്ചപ്പോളുള്ള റാങ്കിനെക്കാള്‍ മികച്ച റാങ്കാണ് കുക്ക് വിരമിക്കുമ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.

സ്മിത്തിനെക്കാള്‍ 27 പോയിന്റ് മുന്നില്‍ പരമ്പര തുടങ്ങിയ വിരാട് കോഹ്‍ലിയ്ക്ക് ടെസ്റ്റ് പരമ്പര അവസാനിക്കുമ്പോള്‍ ഒരു പോയിന്റിന്റെ മുന്‍തൂക്കം മാത്രമാണ് നേടുവാന്‍ സാധിച്ചിട്ടുള്ളത്. കോഹ്‍ലി 930 പോയിന്റും സ്മിത്ത് 929 പോയിന്റിലുമാണ് നില്‍ക്കുന്നത്.

Advertisement