ചെൽസിക്കും ചാമ്പ്യന്മാർക്കും ജയം

- Advertisement -

വനിതാ യുവേഫ ചാമ്പ്യൻസ് ലീഗിൽ കരുത്തർക്ക് ഒക്കെ ജയം. ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെൽസി ഇന്ന് നടന്ന ആദ്യ പാദ മത്സരത്തിൽ എസ് എഫ് കെ സാരജെവോയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഒരു ദയയുമില്ലാത്ത രീതിയിലാണ് ചെൽസി ബോസ്നിയൻ ചാമ്പ്യന്മാരെ നേരിട്ടത്. ചെൽസിക്കായി മിലി ബ്രൈറ്റ്, ഡ്രൂ സ്പെൻസ്, മറിയ, അഡെലീന, ജി സൊ യുൻ എന്നിവരാണ് സ്കോർ ചെയ്തത്.

മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിയോൺ നോർവേ ക്ലബായ അവാൽഡ്നെസിനെ പരാജയപ്പെടുത്തി. അമേൽ മാജ്റിയും അമാൻഡി ഹെൻറിയുമാണ് ലിയോണിനായി ഗോളുകൾ നേടുയത്. ലിയോന്റെ ഹോം ഗ്രൗണ്ടിൽ ഉള്ള രണ്ടാം പാദം മത്സരം അടുത്ത ആഴ്ച നടക്കും.

ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിച്ച യുവന്റസ് ആദ്യ മത്സരത്തിൽ ബ്രോണ്ഡ്ബിയോട് 2-2 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞു.

Advertisement