ചാമ്പ്യൻസ് ലീഗ്, ബാഴ്സലോണയ്ക്ക് അപ്രതീക്ഷിത തോൽവി

വനിതാ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് അപ്രതീക്ഷിത തോൽവി. റൗണ്ട് ഓഫ് 32വിൽ ഇറങ്ങിയ ബാഴ്സലോണ കസകിസ്ഥാൻ ടീമായ കസിഗർടിനോടാണ് പരാജയപ്പെട്ടത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു തോൽവി. കളിയിൽ ആധിപത്യം ബാഴ്സലോണക്കായിരുന്നു എങ്കിലും ഗോളുകൾ നേടിയത് കസിഗർടായിരുന്നു. ഗബേലയുടെ ഇരട്ട ഗോളുകളും ഇക്വാപുറ്റിന്റെ ഗോളും ഒരുഘട്ടത്തിൽ കസിഗർടിനെ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിച്ചു.

പിന്നീട് 66ആം മിനുട്ടിൽ ടോണി ഡുഗ്ഗൻ നേടിയ ഒരു ഗോൾ ബാഴ്സക്ക് ആശ്വാസവും പ്രതീക്ഷയും നൽകി. അടുത്ത പാദത്തിൽ സ്വന്തം നാട്ടിൽ വെച്ച് ഒരു തിരിച്ചുവരവ് നടത്താനാകുമെന്നാണ് ബാഴ്സലോണ കരുതുന്നത്. എവേ ഗോളും ഒപ്പം ഉണ്ട് എന്നത് ബാഴ്സക്ക് ആത്മവിശ്വാസം നൽകുന്നു.

Previous articleവിരമിക്കലിൽ നിന്നും തിരിച്ച് വരവില്ല, ആസ്ട്രേലിയൻ ഓഫർ നിരസിച്ച് പിർലോ
Next articleപത്താം റാങ്കോടെ കുക്ക് പടിയിറങ്ങുന്നു, കോഹ്‍ലി തന്നെ മുന്നില്‍