ശ്രീലങ്കന്‍ ഓപ്പണറുടെ പുറത്താകല്‍ വിവാദത്തില്‍, പൊള്ളാര്‍ഡിന്റെ അപ്പീലിനെ വിമര്‍ശിച്ച് ഡാരെന്‍ സാമി

Dhanushkapollard

ശ്രീലങ്കന്‍ ഓപ്പണ്‍ ധനുഷ്ക ഗുണതിലക 55 റണ്‍സുമായി മുന്നേറുന്നതിനിടെ വിവാദപരമായ രീതിയില്‍ പുറത്താകുകയായിരുന്നു. താരം ഫീല്‍ഡ് ചെയ്യുന്നതിന് തടസ്സം സൃഷ്ടിച്ചുവെന്ന് വിന്‍ഡീസ് നായകന്‍ കീറണ്‍ പൊള്ളാര്‍ഡ് അപ്പീല്‍ ചെയ്തതോടെ ധനുഷ്ക ഗുണതിലക അറിഞ്ഞ് കൊണ്ട് ചെയ്തതല്ലെങ്കിലും അമ്പയര്‍മാര്‍ നിയമ പ്രകാരം ഔട്ട് വിധിയ്ക്കുകയായിരുന്നു.

എന്നാല്‍ താനായിരുന്നു ക്യാപ്റ്റനെങ്കില്‍ ഇത്തരത്തില്‍ അപ്പീല്‍ ചെയ്യില്ലെന്ന് മുന്‍ വിന്‍ഡീസ് നായകന്‍ ഡാരെന്‍ സാമി ട്വീറ്റ് ചെയ്യുകയായിരുന്നു. ബാറ്റ്സ്മാന്‍ അറിഞ്ഞഅ കൊണ്ട് ചെയ്തതല്ല ഇതന്നും താനാണങ്കില്‍ ഇത്തരത്തില്‍ അപ്പീല്‍ ചെയ്യില്ലെന്നും സാമി ട്വീറ്റ് ചെയ്യുകയായിരുന്നു.

Previous articleതിരിച്ചു വരവിൽ ത്രില്ലറിൽ ഡാൻ ഇവാൻസിനെ തോൽപ്പിച്ചു റോജർ ഫെഡറർ
Next articleപരിക്ക് പ്രശ്നമാണ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരങ്ങൾ മിലാനെതിരെ കളിക്കില്ല