കാര്യങ്ങൾ മെച്ചപ്പെടണമെങ്കിൽ സ്ഥിരതയാർന്ന പ്രകടനം ആവശ്യം – പൊള്ളാർ‍ഡ്

ഏകദിന പരമ്പരയിലെ തോല്‍വിയ്ക്ക് ശേഷം ടി20 പരമ്പരയിൽ ഇന്ത്യയെ നേരിടാനിറങ്ങുന്ന വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ പറയുന്നത് ടീമിൽ നിന്ന് സ്ഥിരതയാര്‍ന്ന പ്രകടനം ആവശ്യം ആണെന്നാണ്. ഏകദിന പരമ്പരയെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട പ്രകടനം വിന്‍ഡീസ് ടി20യിൽ പലപ്പോളും നടത്താറുണ്ട്.

ഇംഗ്ലണ്ടിനെതിരെ പരമ്പര 3-2ന് വിജയിച്ചുവെങ്കിലും ചില അവസരങ്ങളിൽ ടീം പിന്നിൽ പോയി, അതിന് പകരം സ്ഥിരതയാര്‍ന്ന പ്രകടനം ആണ് ടീമിൽ നിന്നുണ്ടാകേണ്ടത് എന്ന് കീറൺ പൊള്ളാര്‍ഡ് സൂചിപ്പിച്ചു.

ബാറ്റിംഗിലും ഫീൽഡിംഗിലും വിന്‍ഡീസ് അല്പം കൂടി മെച്ചപ്പെടാനുണ്ടെന്നും ബാറ്റിംഗ് നിരയിൽ നിന്ന് സ്ഥിരതയാര്‍ന്ന പ്രകടനം വരുന്നില്ലെന്നും അതാണ് വിന്‍ഡീസിന്റെ പ്രധാന പ്രശ്നം എന്നും പൊള്ളാര്‍ഡ് സൂചിപ്പിച്ചു.