ചഹാലിനെ ഈ മത്സരത്തില്‍ കളിപ്പിക്കാന്‍ യാതൊരു ഉദ്ദേശ്യവുണ്ടായിരുന്നില്ല, പക്ഷേ കണ്‍കഷന്‍ സബ് തങ്ങള്‍ക്ക് അനുകൂലമാക്കി കാര്യങ്ങള്‍ മാറ്റി

Chahalkohli2
- Advertisement -

ഓസ്ട്രേലിയയ്ക്കെതിരെ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി എത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്ക് വിജയവും മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയ യൂസുവേന്ദ്ര ചഹാലിനെ കളിപ്പിക്കുവാന്‍ യാതൊരു ഉദ്ദേശ്യവും ഇന്ത്യയ്ക്ക് ഇന്നുണ്ടായിരുന്നില്ലെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. കണ്‍കഷന്‍ സബ് എന്നത് വിചിത്രമായ കാര്യമാണെന്നും ഇന്ന് തങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ വന്നുവെന്നുമാണ് വിരാട് കോഹ്‍ലി പറഞ്ഞത്.

ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചതെന്നും എന്നാല്‍ ചഹാലിന്റെ വരവ് വിക്കറ്റുകളുമായി ടീമിനെ തിരികെ വരുവാന്‍ സഹായിച്ചുവെന്നും കോഹ്‍ലി പറഞ്ഞു. ചഹാര്‍ മികച്ച രീതിയില്‍ ആണ് പന്തെറിഞ്ഞതെന്നും നടരാജന് ഇനിയും മെച്ചപ്പെടാനാകുമെന്ന് ഈ മത്സരത്തില്‍ കാണിക്കുവാനായെന്നും കോഹ്‍ലി സൂചിപ്പിച്ചു. എന്നാല്‍ ചഹാലാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

Advertisement