ഒഗ്ബെചെ മുംബൈ സിറ്റി വിടുന്നു, ഹൈദരാബാദ് രംഗത്ത്

Img 20201206 184654
Credit: Twitter
- Advertisement -

മുംബൈ സിറ്റിയുടെ പ്രധാന താരമായ ഒഗ്ബെചെ ഇനി മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ടാവില്ല. താരം ഇപ്പോൾ ഐ എസ് എല്ലിലെ തന്നെ ഹൈദരാബാദ് എഫ് സിയുമായി ചർച്ചയിലാണ്. ഹൈദരബാദ് താരത്തിന് ഒരു വർഷത്തെ കരാർ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്ക് ഒപ്പം എട്ടു ഗോളുകളും മൂന്ന് അസിസ്റ്റും താരം നേടിയിരുന്നു. മുംബൈയുടെ ഐ എസ് എൽ കിരീടത്തിൽ പ്രധാന പങ്കുവഹിക്കാൻ താരത്തിനായിരുന്നു.

ഹൈദരബാദിൽ എത്തിയാൽ ഒഗ്ബെചെയുടെ നാലാം ഇന്ത്യൻ ക്ലബായിരിക്കും ഇത്. കേരള ബ്ലാസ്റ്റേഴ്സ്,
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾക്കായും ഒഗ്ബെചെ മുമ്പ് കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ ഇതുവരെ 35 ഗോളുകൾ താരം നേടിയിട്ടുണ്ട്. നൈജീരിയക്കാരനായ ഒഗ്ബെചെ പി എസ് ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന താരമാണ്. പി എസ് ജിക്കു വേണ്ടി സീനിയർ ടീമിൽ അറുപതിലധികം മത്സരങ്ങളും ഒഗ്ബെചെ കളിച്ചിട്ടുണ്ട്.

Advertisement