ഇനിയേസ്റ്റ നാളെ ജപ്പാനിൽ അരങ്ങേറും

- Advertisement -

സ്പാനിഷ് ഇതിഹാസം ഇനിയേസ്റ്റ നാളെ ജപ്പാനിൽ അരങ്ങേറിയേക്കും. ബാഴ്സലോണ വിട്ട് ജപ്പാൻ ക്ലബായ കോബെയിൽ എത്തിയ ഇനിയേസ്റ്റ നാളെ സബായി എത്തി തന്റെ ജപ്പാനിലെ ആദ്യ മത്സരം കളിക്കും. ഷോനാൻ ബൽമെരെയെ ആണ് നാളെ കോബെ നേരിടുന്നത്. താൻ കളിക്കുമെന്ന് ഇനിയേസ്റ്റ് തന്നെയാണ് സൂചന നൽകിയത്.

ജർമ്മൻ താരം ലൂകാസ് പൊഡോൾസ്കിയും ഇനിയേസ്റ്റയ്ക്ക് ഒപ്പം ക്ലബിൽ ഉണ്ട്. ലീഗ് പകുതി ആയി നിൽക്കെ അഞ്ചാം സ്ഥാനത്താണ് വിസെൽ കോബെ ഇപ്പോൾ ഉള്ളത്. ലീഗ് കിരീടത്തിലേക്ക് ടീമിനെ നയിക്കാൻ ഇനിയേസ്റ്റയ്ക്ക് കഴിയുമോ എന്നാണ് ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്നത്. ബാഴ്സയിൽ ധരിച്ച എട്ടാം നമ്പർ ജേഴ്സി തന്നെയാകും ഇനിയേസ്റ്റ കോബെയിലും ധരിക്കുക‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement