ഡി മറിയയുമായി ബാഴ്സലോണയും ചർച്ചയിൽ

20220602 012255

പി എസ് ജി വിടുന്ന ഡി മറിയയെ യുവന്റസ് സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടയിൽ ബാഴ്സലോണയും താരത്തിനായി രംഗത്ത് എത്തിയിരിക്കുകയാണ്. ഡി മറിയ ബാഴ്സലോണയുമായി ചർച്ചകൾ നടത്തി എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു. യുവന്റസ് ഡി മറിയക്ക് രണ്ട് വർഷത്തെ കരാർ വാഗ്ദാനം ചെയ്യുമ്പോൾ ബാഴ്സലോണ ഒരു വർഷത്തെ കരാർ ആണ് ഓഫർ ചെയ്യുന്നത്‌. ഒരു വർഷം കഴിഞ്ഞ് അർജന്റീനയിലേക്ക് പോകാൻ താല്പര്യപ്പെടുന്ന ഡി മറിയയും ഒരു വർഷത്തെ കരാർ ആണ് രണ്ട് ക്ലബുകളോടും ആവശ്യപ്പെട്ടത്‌‌.

ഡി മറിയ സ്പെയിനിലേക്ക് പോകുമോ ഇറ്റലിയിലേക്ക് പോകുമോ എന്നത് ഡിമറിയയുടെ കുടുംബത്തോടു കൂടെ ആലോചിച്ചാകും താരം തീരുമാനിക്കുക. പി എസ് ജി വിടുമെന്ന് ഉറപ്പിച്ച ഡി മറിയ യുവന്റസിലേക്ക് എത്തുന്നതിന് അടുത്ത് എത്തിയ സമയത്താണ് ബാഴ്സലോണയും താരത്തിനായി രംഗത്ത് എത്തിയിരിക്കുന്നത്‌. മുൻ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ഡിമറിയ അവസാന ഏഴ് വർഷമായി പി എസ് ജിക്ക് ഒപ്പം ആണ്.

Previous articleപോളോ സനെറ്റി ഇനി എമ്പോളിയുടെ പരിശീലകൻ
Next articleഗ്രാന്‍ഡോം പരിക്ക് കാരണം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ നിന്ന് പിന്മാറി