രാഹുലിന്റെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും വിലക്ക് താത്‍കാലികമായി മാറ്റി സിഒഎ

- Advertisement -

ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനുമേലും ഏര്‍പ്പെടുത്തിയ വിലക്ക് താത്കാലികമായി മാറ്റി ബിസിസിഐ. സുപ്രീംകോടതി നിയമിച്ച കമ്മിറ്റ് ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാരാണ് വിലക്ക് ഉടന്‍ തന്നെ പിന്‍വലിക്കുന്നതായി അറിയിച്ചത്. സുപ്രീംകോടതി ഓംബുഡ്സ്മാനെ നിയമിച്ച ശേഷം വിഷയത്തിന്മേലുള്ള അന്വേഷണം നടക്കുമെന്നും അവര്‍ അറിയിച്ചു.

ജനുവരി 11നു വിലക്ക് വന്ന ശേഷം ജനുവരി 17നു സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍ ഓംബുഡ്സ്മാനെ നിയമിക്കും എന്നാണ് കരുതിയിരുന്നതെങ്കിലും കോടതി അത് പരിഗണിക്കുന്നത് ഫെബ്രുവരി അഞ്ചിലേക്ക് നീട്ടിയതോടെ അന്വേഷണില്ലാതെ താരങ്ങളെ വിലക്കുന്നത് ശരിയല്ലെന്ന് കരുതിയാണ് ബിസിസിഐ ഈ തീരുമാനം എടുത്തത്.

Advertisement