ക്രിസ് സിൽവര്‍വുഡ് പത്ത് ദിവസത്തെ ഐസൊലേഷനിലേക്ക് നീങ്ങും

ഇംഗ്ലണ്ട് ക്യാമ്പിൽ ഒരു വ്യക്തിയ്ക്ക് കൂടി കോവിഡ് ബാധിച്ചതോടെ മുഖ്യ കോച്ച് ക്രിസ് സിൽവര്‍വുഡും കുടുംബവും ഐസൊലേഷനിലേക്ക് നീങ്ങും. ഇപ്പോള്‍ ഇംഗ്ലണ്ട് സംഘത്തിൽ ഏഴ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ സിൽവര്‍വുഡും കുടുംബവും മെൽബേണിൽ തന്നെ തുടരും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ജനുവരി 5ന് ആരംഭിയ്ക്കുന്ന ടെസ്റ്റിൽ ക്രിസ് സിൽവര്‍വുഡ് കോച്ചായി ഉണ്ടാകില്ല.

Comments are closed.