ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് ക്രിസ് നെന്‍സാനി

Sports Correspondent

ദക്ഷിണാഫ്രിക്കയുടെ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് ക്രിസ് നെന്‍സാനി. 2013 ഫെബ്രുവരി മുതല്‍ ഈ പദവി അലങ്കരിച്ച് വരികയായിരുന്നു ക്രിസ് നെന്‍സാനി. സെപ്റ്റംബര്‍ 5ന് നടക്കാനിരിക്കുന്ന ക്രിക്കറ്റ് സൗത്താഫ്രിക്ക വാര്‍ഷിക മീറ്റിംഗിന്റെ അന്ന് പദവിയില്‍ നിന്ന് വിട പറയാനിരുന്നതാണെങ്കിലും ഏതാനും ആഴ്ച മുമ്പ് അദ്ദേഹം പടിയിറങ്ങി.

2017 സെപ്റ്റംബറിന് ശേഷം അന്നത്തെ വൈസ് പ്രസിഡന്റ് തബാംഗ് മോറോ ആക്ടീവ് ചീഫ് എക്സിക്യൂട്ടീവായതിനെത്തുടര്‍ന്ന് ഉടലെടുത്ത പ്രശ്നങ്ങള്‍ക്ക് ശേഷം ബോര്‍ഡില്‍ നെന്‍സാനിയ്ക്കും അത്ര സുഖകരമല്ലായിരുന്നു കാര്യങ്ങള്‍. 2018ല്‍ ഈ പദവിയിലേക്ക് മോറോയെ സ്ഥിരപ്പെടുത്തിയെങ്കിലും അവസാനം ഡിസംബര്‍ 2019ല്‍ സസ്പെന്‍ഷന്‍ നേരിടേണ്ടി വരികയായിരുന്നു.