ഫ്രാഞ്ചൈസി ക്രിക്കറ്റിൽ വേണ്ടത്ര ബഹുമാനം ലഭിക്കുന്നില്ലെന്ന് ക്രിസ് ഗെയ്ൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തനിക്ക് വേണ്ടത്ര ബഹുമാനം ലഭിക്കുന്നില്ലെന്ന് തുറന്നടിച്ച് വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ. സൗത്ത് ആഫ്രിക്കയിൽ നടക്കുന്ന എം.എസ്.എൽ ലീഗിൽ പങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു ക്രിസ് ഗെയ്ൽ. ഒന്ന് രണ്ട് മത്സരങ്ങളിൽ താൻ റൺസ് എടുത്തില്ലെങ്കിൽ താൻ ടീമിന് ഭാരമായി മാറുന്ന രീതിയിലാണ് ഓരോരുത്തരും സംസാരിക്കുന്നതെന്നും ഗെയ്ൽ പറഞ്ഞു.

തുടർന്ന് ആൾക്കാർ ഇതിന്റെ പറ്റി കലഹിക്കുകയും തനിക്ക് വേണ്ടത്ര ബഹുമാനം തരുന്നില്ലെന്നും ഗെയ്ൽ പറഞ്ഞു. ഇത്തരത്തിൽ ഒന്ന് രണ്ട് മത്സരങ്ങളിൽ താൻ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ താൻ മുൻപ് ചെയ്ത കാര്യങ്ങൾ എല്ലാം ആൾക്കാർ മറക്കുകയാണെന്നും ഗെയ്ൽ പറഞ്ഞു. താൻ ഇപ്പോൾ കളിക്കുന്ന ഫ്രാഞ്ചൈസിയുടെ കാര്യം മാത്രമല്ല ഇതെന്നും എല്ലായിടത്തും ഇത് തന്നെയാണ് സ്ഥിതിയെന്നും ഗെയ്ൽ പറഞ്ഞു.

സൗത്ത് ആഫ്രിക്കയിൽ നടക്കുന്ന എം.എൽ.എസ് ലീഗിൽ ജോസി സ്റ്റാർസിന്റെ താരമായ ക്രിസ് ഗെയ്ൽ അവർക്ക് വേണ്ടി 6 മത്സരങ്ങളിൽ നിന്ന് 101 റൺസ് മാത്രമാണ് എടുത്തത്. ആറ് മത്സരങ്ങൾ കളിച്ച ക്രിസ് ഗെയ്‌ലിന്റെ ടീം ഇതുവരെ ഒരു മത്സരം പോലും ജയിക്കുകയും ചെയ്തിരുന്നില്ല. ഇതോടെ ഗെയ്ൽ ജോസി സ്റ്റാർസിൽ നിന്ന് താൻ പോവുകയാണെന്ന് ക്രിസ് ഗെയ്ൽ പറഞ്ഞു.