ആംബ്രോസ് അടഞ്ഞ അധ്യായം, തനിക്ക് യാതൊരു മതിപ്പുമില്ല – ക്രിസ് ഗെയിൽ

വിന്‍ഡീസ് ലോകകപ്പ് ടീമിലേക്ക് ക്രിസ് ഗെയിൽ സ്വാഭാവികമായി തിരഞ്ഞടുക്കുപ്പെടുന്ന താരമല്ലെന്ന് പറഞ്ഞ മുന്‍ വിന്‍ഡീസ് താരം കര്‍ട്‍ലി ആംബ്രോസിനെതിരെ വാക് പോരുമായി ക്രിസ് ഗെയിൽ.

ലോകകപ്പ് ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സെയിന്റ് കിറ്റ്സിലെ ദി ഐലന്‍ഡ് ടീ മോണിംഗ് ഷോയിൽ ക്രിസ് ഗെയിൽ മുന്‍ താരം കര്‍ട്‍ലി ആംബ്രോസിനെതിരെ പരാമര്‍ശവുമായി എത്തിയിരിക്കുന്നത്.

ആംബ്രോസ് അടഞ്ഞ അധ്യായം ആണെന്നും തനിക്ക് അദ്ദേഹത്തോട് യാതൊരു മതിപ്പുമില്ലെന്നാണ് ഗെയിൽ പറഞ്ഞത്. ശ്രദ്ധ പിടിച്ചുപറ്റുവാനാണ് ആംബ്രോസ് ഇത്തരം പരാമര്‍ശവുമായി എത്തുന്നത്. അദ്ദേഹത്തിന്റെ റിട്ടയര്‍മെന്റിന് ശേഷമാണ് അദ്ദേഹം ക്രിസ് ഗെയിലിനെ എത്രമാത്രം വെറുക്കുന്നുവെന്ന് താന്‍ മനസ്സിലാക്കിയതെന്നും ഗെയില്‍ സൂചിപ്പിച്ചു.

ഗെയിലിന്റെ പരാമര്‍ശങ്ങള്‍ക്ക് ആംബ്രോസ് പ്രതികരിക്കുവാന്‍ തയ്യാറായിട്ടില്ല.