300 ഏകദിനങ്ങളെന്ന ചരിത്ര നേട്ടത്തിനായി ഗെയില്‍, ഒപ്പം ലാറയുടെ ഏകദിന റണ്‍സും മറികടക്കാനുള്ള അവസരം

- Advertisement -

പോര്‍ട്ട് ഓഫ് സ്പെയിനില്‍ ഇന്ന് ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുമ്പോള്‍ ചരിത്രം കുറിയ്ക്കുകയാകും ക്രിസ് ഗെയില്‍. 300 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വിന്‍ഡീസ് താരമായി മാറും ക്രിസ് ഗെയില്‍. ഡ്രെസ്സിംഗ് റൂമിലെ ചില താരങ്ങള്‍ക്ക് ഇത് വിശ്വസിക്കാന്‍ പോലും ആകുന്നില്ലെന്നാണ് ഗെയിലിന്റെ ഈ ചരിത്ര നിമിഷത്തെക്കുറിച്ച് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടത്.

ഏകദിനത്തില്‍ ഏഴ് റണ്‍സ് കൂടി നേടിയാല്‍ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് മറികടക്കുവാനുള്ള അവസരം കൂടി ഗെയിലിനുണ്ട്. ഇന്നത്തെ മത്സരത്തില്‍ അതിന് സാധിച്ചാല്‍ ഇരട്ടി മധുരമാവും ഗെയിലിന് സ്വന്തമാക്കാനാകുക. തന്റെ 299ാം ഏകദിനം മഴ മൂലം ഉപേക്ഷിക്കപ്പെട്ടുവെങ്കിലും ഗെയിലിന് അത്ര സന്തോഷകരമായ മത്സരമായിരുന്നില്ല അത്. 31 പന്തുകള്‍ നേരിട്ട താരം ഗയാനയില്‍ വെറും 4 റണ്‍സാണ് നേടിയത്.

എന്നാല്‍ ഇന്ന് തന്റെ 300ാം ഏകദിനത്തില്‍ ഗെയില്‍ തങ്ങളെ മികച്ച തുടക്കത്തിലേക്ക് നയിക്കുമെന്നാണ് ഹോള്‍ഡര്‍ പ്രതീക്ഷിക്കുന്നത്. തന്റെ അനുഭവ പരിചയം മുഴുവന്‍ ഗെയില്‍ ഇന്ന് വിന്‍ഡീസിനായി പുറത്തെടുക്കുമെന്നാണ് വിന്‍ഡീസ് നായകന്‍ പ്രതീക്ഷിക്കുന്നത്. ചരിത്ര മത്സരം വിജയത്തോടെ ആഘോഷിക്കുവാനാകും ഗെയിലും വിന്‍ഡീസും ലക്ഷ്യമിടുന്നത്.

Advertisement