ഏകദിനങ്ങളില്‍ മാച്ച് റഫറിയായി ട്രിപ്പിള്‍ ശതകം നേടി ക്രിസ് ബ്രോഡ്

- Advertisement -

ഏകദിനങ്ങളില്‍ മാച്ച് റഫറിയായി ട്രിപ്പിള്‍ ശതകം നേടി ക്രിസ് ബ്രോഡ്. ഇന്ത്യ-വിന്‍ഡീസ് പൂനെ മത്സരത്തില്‍ മച്ച് റഫറിയായി സേവനം അനുഷ്ഠിച്ചതോടെയാണ് ഈ നേട്ടം. ഐസിസി എലൈറ്റ് പാനല്‍ മാച്ച് റഫറിമാരില്‍ ഈ നേട്ടം കൊയ്യുന്ന രണ്ടാമത്തെ വ്യക്തിയാണ് ക്രിസ് ബ്രോഡ്. ശ്രീലങ്കയുടെ രഞ്ജന്‍ മഡ്ഗുലേയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്.

മഡ്ഗുലേ തന്റെ ആദ്യ മാച്ച് റഫറി ദൗത്യത്തിലേര്‍പ്പെട്ടതിനു 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രിസ് ബ്രോഡ് 2004ല്‍ തന്റെ ഒഫീഷ്യലായുള്ള ഏകദിന അരങ്ങേറ്റം കുറിയ്ക്കുന്നതെങ്കിലും ഇപ്പോള്‍ ശ്രീലങ്കകാരന്‍ രഞ്ജനു 36 മത്സരങ്ങള്‍ മാത്രം പിന്നിലാണ് ക്രിസ് ബ്രോഡ്.

270 ഏകദിനങ്ങള്‍ നിയന്ത്രിച്ച ജെഫ് ക്രോയാണ് മൂന്നാമത്. റിട്ടയര്‍ ചെയ്ത റോഷന്‍ മഹാനാമ 222 ഏകദിനങ്ങളില്‍ മാച്ച് റഫറിയായപ്പോള്‍ 212 മത്സരങ്ങളില്‍ ഒഫീഷ്യേറ്റ് ചെയ്ത് ശ്രീനാഥാണ് നാലാം സ്ഥാനത്ത്.

98 ടെസ്റ്റ് മത്സരങ്ങളിലും ബ്രോഡ് മാച്ച് റഫറിയായി ദൗത്യം നോക്കിയിട്ടുണ്ട്. മഡ്ഗുലേ തന്നെയാണ് ഇവിടെയും ബ്രോഡിനു മുന്നില്‍. ടി20യില്‍ ബ്രോഡ് 89 മത്സരങ്ങളില്‍ മാച്ച് റഫറിയായപ്പോള്‍ മഡ്ഗുലേ 92 ടി20 മത്സരങ്ങളില്‍ ചുമതല വഹിച്ചു.

Advertisement