ചേതന്‍ ശര്‍മ്മ ഇന്ത്യയുടെ പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍, എബി കുരുവിളയും സെലക്ഷന്‍ കമ്മിറ്റിയില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യന്‍ പുരുഷ സീനിയര്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ പേസര്‍ ചേതന്‍ ശര്‍മ്മയെ നിയമിച്ചുവെന്ന് അറിയിച്ച് ബിസിസിഐ. ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയാണ് ചേതന്‍ ശര്‍മ്മയുടെ പേര് നിര്‍ദ്ദേശിച്ചത്. ഇവര്‍ പേസര്‍മാരായ എബി കുരുവിള, ദേബാശിഷ് മൊഹന്തി എന്നിവരെയും അഞ്ചംഗ സെലക്ഷന്‍ പാനലിലേക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സുനില്‍ ജോഷി, ഹര്‍വീന്ദര്‍ സിംഗ് എന്നിവരാണ് നിലവിലെ സെലക്ഷന്‍ പാനലിലെ അംഗങ്ങള്‍. സര്‍ണദീപ് സിംഗ്, ജതിന്‍ പരാഞ്ജപേ, ദേവാംഗ് ഗാന്ധി എന്നിവര്‍ പുറത്ത് പോകുന്ന ഒഴിവിലേക്കാണ് പുതിയ ആളുകളുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത്.

നേരത്തെ സെലക്ഷന്‍ പാനലിന്റെ ചെയര്‍മാനായിരുന്നത് സുനില്‍ ജോഷി ആയിരുന്നു. ഇന്ത്യയ്ക്കായി 23 ടെസ്റ്റ് മാച്ചുകള്‍ കളിച്ച ശര്‍മ്മ മറ്റു അംഗങ്ങളെക്കാള്‍ സീനിയര്‍ ആണെന്നതിനാലാണ് ചെയര്‍മാനായി അവസരം ലഭിയ്ക്കുന്നത്.