“ക്രിസ്തുമസിന് ലീഗിൽ ഒന്നാമത് എത്തിയത് കൊണ്ട് മാത്രം കാര്യമില്ല”

20201224 201420
credit: Twitter
- Advertisement -

ക്രിസ്മസിന് ലീഗിൽ ആര് ഒന്നാമത് എത്തുന്നോ അവർ ലീഗ് അവസാനിക്കുമ്പോൾ കിരീടം നേടുന്നതാണ് കൂടുതൽ തവണയും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കണ്ടിട്ടുള്ളത്. കഴിഞ്ഞ തവണ ലിവർപൂൾ കിരീടം നേടിയപ്പോഴും അതായിരുന്നു അവസ്ഥ. എന്നാൽ അത്തരം സ്റ്റാറ്റ്സുകളിൽ ഒന്നും കാര്യമില്ല എന്ന് ക്ലോപ്പ് പറയുന്നു.

രണ്ടു വർഷം മുമ്പ് ഇതുപോലെ ക്രിസ്മസിന് ലീഗിൽ ഒന്നാമതായി ലിവർപൂൾ ഫിനിഷ് ചെയ്തിരുന്നു. എന്നിട്ടും കിരീടം നേടിയില്ല. അന്ന് തങ്ങളെ പിറകിലാക്കിയത് ലീഗിലെ മറ്റു ടീമുകളുടെ മികവായിരുന്നു. ആ ടീമുകൾ ഒക്കെ ഇപ്പോഴും ഇവിടെ തന്നെ ഉണ്ട്. ക്ലോപ്പ് പറഞ്ഞു. അതുകൊണ്ട് തന്നെ കിരീടം നേടണം എന്നുണ്ട് എങ്കിൽ ലീഗിന്റെ അവസാന ദിവസം വരെ പൂർണ്ണ ശ്രദ്ധ കളിയിൽ ഉണ്ടാകണം എന്നും ക്ലോപ്പ് പറഞ്ഞു.

Advertisement