ചാന്ദിമാലിന് ഇരട്ട സെഞ്ച്വറി സെഞ്ച്വറി, ശ്രീലങ്കയ്ക്ക് 190 റൺസ് ലീഡ്

Newsroom

20220711 140748

ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം ശ്രീലങ്ക 190 റൺസ് ലീഡ് എടുത്ത് കൊണ്ട് ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചു. ഇന്ന് 431-6 എന്ന നിലയിൽ ആരംഭിച്ച ഇന്നിങ്സ് 554 റൺസിനാണ് ശ്രീലങ്ക അവസാനിപ്പിച്ചത്. ചാന്ദിമാൽ 206 റൺസുമായി പുറത്താകാതെ നിന്നു. 326 പന്തിൽ 16 ഫോറുൻ 5 സിക്സും അടങ്ങുന്നത് ആയിരുന്നു ചാന്ദിമാലിന്റെ ഇന്നിങ്സ്.

52 റൺസ് എടുത്ത് മാത്യൂസ്, 61 റൺസ് എടുത്ത മെൻഡിസ്, 86 റൺസ് എടുത്ത ക്യാപ്റ്റൻ കരുണരത്ന എന്നിവരും ശ്രീലങ്കയെ വലിയ സ്കോറിലേക്ക് നയിച്ചു. സ്റ്റാർക്ക് ഓസ്ട്രേലിയക്ക് ആയി നാലു വിക്കറ്റും നേടി. സ്വീപ്സൺ മൂന്ന് വിക്കറ്റും ലിയോൺ 2 വിക്കറ്റും കമ്മിൻസ് ഒരു വിക്കറ്റും വീഴ്ത്തി.