ബംഗ്ലാദേശ് മുഖ്യ കോച്ചായി ഹതുരുസിംഗയുടെ മടങ്ങി വരവ്

Sports Correspondent

റസ്സൽ ഡൊമിംഗോയ്ക്ക് പകരം ബംഗ്ലാദേശിന്റെ മുഖ്യ കോച്ചായി മുന്‍ ശ്രീലങ്കന്‍ താരം ചന്ദിക ഹതുരുസിംഗ മടങ്ങി വരുന്നു. 2014 മുതൽ 2017 വരെ ബംഗ്ലാദേശിന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള താരം രണ്ട് വര്‍ഷത്തേക്കാണ് ഇപ്പോള്‍ കരാറിന് സമ്മതിച്ചിരിക്കുന്നത്.

നിലവിൽ ന്യു സൗത്ത് വെയിൽസിന്റെ സഹ പരിശീലകനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഹതുരുസിംഗ.