എറിക്സണ് പകരക്കാരനായി ബയേൺ മിഡ്ഫീൽഡറെ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Picsart 23 01 31 19 06 58 681

മാഞ്ചസ്റ്റർ യുണൈറ്റഡ് എറിക്സണ് പകരക്കാരെ എത്തിക്കാൻ ഉള്ള ശ്രമത്തിൽ ആണ്‌. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസമായ ഇന്ന് ബയേൺ താരം മാർസെൽ സാബിറ്റ്‌സറെ ടീമിൽ എത്തിക്കാൻ ശ്രമിക്കുകയാണ് യുണൈറ്റഡ് ഇപ്പോൾ. ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ബയേൺ മ്യൂണിക്കുമായി യുണൈറ്റഡ് ചർച്ചകൾ നടത്തുന്നതായാണ് ഫബ്രിസിയോ അടക്കമുള്ള പ്രധാന മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നത്.

Picsart 23 01 31 19 07 05 855

മുമ്പ് RB ലീപ്‌സിഗിനും RB സാൽസ്‌ബർഗിനുമൊപ്പം തിളങ്ങിയിട്ടുള്ള സാബിറ്റ്സർ 2021-ൽ ആയിരുന്നു ബയേണിൽ ചേർന്നത്. സാബിറ്റ്‌സർ ഒരു വേർസറ്റൈൽ താരമാണ്. മധ്യനിരയിൽ ഒന്നിലധികം പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് സാബിറ്റ്സർ..

സാബിറ്റ്‌സറിനായി ചെൽസിയും മുമ്പ് ബയേണുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ അവരുടെ ശ്രദ്ധ മറ്റ് കളിക്കാരിലേക്ക് മാറ്റിയിട്ടുണ്ട്. ക്രിസ്റ്റ്യൻ എറിക്‌സന്റെ പരുക്കിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് യുണൈറ്റഡ് ഈ ട്രാൻസ്ഫർ ചർച്ചകൾ സജീവമാക്കിയത്.