ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയയെ നേരിടുന്ന ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്ത് 351/8 എന്ന മികച്ച സ്കോർ ഉയർത്തി. ഓപ്പണർ ബെൻ ഡക്കറ്റിന്റെ ഗംഭീര സെഞ്ച്വറി ആണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിൽ എത്തിച്ചത്. ഡക്കറ്റ് 165 റൺസ് ആണ് ഇന്ന് എടുത്തത്.

143 പന്തിൽ നിന്നായിരുന്നു ഡക്കറ്റിന്റെ 165 റൺസ്. 3 സിക്സും 17 ഫോറും ഡക്കറ്റ് ഇന്ന് അടിച്ചു. ഡക്കറ്റ് അല്ലാതെ റൂട്ട് ആണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. റൂട്ട് 78 പന്തിൽ നിന്ന് 68 റൺസ് എടുത്തു.
ഓസ്ട്രേലിയക്ക് ആയി ബെൻ ദ്വാർഷുയിസ് 3 വിക്കറ്റുകൾ വീഴ്ത്തി. സാമ്പ 2 വിക്കറ്റും വീഴ്ത്തി.