ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 ന് റാവൽപിണ്ടിയിൽ നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇരു ടീമുകളും സെമി ഫൈനൽ പ്രതീക്ഷകളുമായാണ് ഇന്ന് പോരിന് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ റെക്കോർഡ് വിജയലക്ഷ്യം പിന്തുടർന്നതിന് പിന്നാലെയാണ് ഓസ്ട്രേലിയ വരുന്നത് അതേസമയം ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ആണ് വരുന്നത്.

ഹെൻറിച്ച് ക്ലാസൻ ഫിറ്റ്‌നസ് വീണ്ടെടുത്ത് ഇന്ന് കളിക്കും എന്ന് ദക്ഷിണാഫ്രിക്കയും വിശ്വസിക്കുന്നു. ക്ലാസൻ തിരികെ എത്തുക ആണെങ്കിൽ അത് അവരുടെ ശക്തമായ ബാറ്റിംഗ് ആക്രമണത്തെ കൂടുതൽ ശക്തിപ്പെടുത്തും.
റാവൽപിണ്ടിയുടെ പിച്ച് ഉയർന്ന സ്കോറുകൾക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നത്തെ വിജയിയെ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തിക്കും.
ടെലികാസ്റ്റ്:
സംപ്രേക്ഷണം: സ്റ്റാർ സ്‌പോർട്‌സ്
തത്സമയ സംപ്രേക്ഷണം: ജിയോ ഹോട്ട്‌സ്റ്റാർ