ക്യാപ്റ്റന്‍ കോഹ്‍ലി, സെഞ്ചൂറിയണിലെ സെഞ്ച്വറി നേട്ടക്കാരന്‍

- Advertisement -

സെഞ്ചൂറിയണില്‍ സെഞ്ച്വറിയോട് അടുത്തത് മൂന്ന് താരങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ രണ്ട് താരങ്ങളും ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്‍ലിയും. അതില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എയ്ഡന്‍ മാര്‍ക്രവും ഹാഷിം അംലയമും മൂന്നക്കം കാണാതെ മടങ്ങിയപ്പോള്‍ കിംഗ് കോഹ്‍ലി തന്റെ ശതകം ആഘോഷമാക്കി മാറ്റുകയായിരുന്നു. 67ാം ഓവറിന്റെ ആദ്യ പന്തില്‍ ലുംഗിസാനി ഗിഡിയ്ക്കെതിരെ രണ്ട് റണ്‍സ് നേടി വിരാട് കോഹ്‍ലി തന്റെ ശതകം നേടിയപ്പോള്‍ വാര്‍ണറെ പോലെ ചാടുകയും സ്മിത്തിനെ പോലെ ബാറ്റ് വായുവില്‍ വീശുകയും ചെയ്തു.

ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനു മുന്നില്‍ ചൂളിയപ്പോള്‍ പിടിച്ച് നിന്നതും മുന്നില്‍ നിന്ന് നയിച്ചതും വിരാട് മാത്രമാണ്. എയ്ഡന്‍ മാര്‍ക്രം 94 റണ്‍സില്‍ പുറത്തായപ്പോള്‍ ഹാഷിം അംല 82 റണ്‍സ് നേടി റണ്‍ഔട്ട് ആവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement