സ്വാന്റണ്‍സിനെതിരെ ജോളി റോവേഴ്സിന് 4 വിക്കറ്റ് ജയം

സെലസ്റ്റിയല്‍ ട്രോഫിയില്‍ ജോളി റോവേഴ്സിന് 4 വിക്കറ്റ് വിജയം. ഇന്നത്തെ മത്സരത്തില്‍ സ്വാന്റണ്‍സിനെയാണ് റോവേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സ്വാന്റണ്‍സ് 25 ഓവറില്‍ 145 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ 24.3 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ജോളി റോവേഴ്സ് ലക്ഷ്യം മറികടന്നു.

സ്വാന്റണ്‍സിന് വേണ്ടി ഓപ്പണര്‍ അഖിം റാഫേല്‍ 61 റണ്‍സും റിബിന്‍ വര്‍ഗ്ഗീസ് 14 പന്തില്‍ നിന്ന് 25 റണ്‍സും നേടി. സബിന്‍ പാഷയും എന്‍കെ ജുബിനും 4 വീതം വിക്കറ്റ് നേടിയാണ് ജോലി റോവേഴ്സിനായി ബൗളിംഗില്‍ തിളങ്ങിയത്.

രണ്ടാം വിക്കറ്റില്‍ റബിന്‍ കൃഷ്ണയും ശ്രീഹര്‍ഷ് വി നായരും ചേര്‍ന്ന് നേടിയ 83 റണ്‍സ് കൂട്ടുകെട്ടാണ് ജോളി റോവേഴ്സ് ഇന്നിംഗ്സിന് അടിത്തറ. ശ്രീഹര്‍ഷ് 42 റണ്‍സ് നേടിയപ്പോള്‍ റബിന്‍ 66 റണ്‍സാണ് നേടിയത്. സ്വാന്റണ്‍സിന് വേണ്ടി ഹരി കൃഷ്ണന്‍ 4 വിക്കറ്റ് നേടി. 23 ഓവറുകള്‍ അവസാനിക്കുമ്പോള്‍ 7 റണ്‍സ് മാത്രം വിജയത്തിനായി നേടേണ്ടിയിരുന്ന ജോളി റോവേഴ്സിന്റെ കൈവശം ഏഴ് വിക്കറ്റാണുണ്ടായിരുന്നത്.

എന്നാല്‍ ഹരി കൃഷ്ണന്‍ എറിഞ്ഞ 24ാം ഓവറില്‍ റബിന്‍ കൃഷ്ണയുടെ വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് ടീമിന് നഷ്ടമായത് പരിഭ്രാന്തി പരത്തിയെങ്കിലും അവസാന ഓവറില്‍ ലക്ഷ്യം നാല് റണ്‍സ് മാത്രമായിരുന്നു. അവസാന ഓവറിലെ മൂന്നാം പന്ത് ബൗണ്ടറി കടത്തി രാഹുല്‍ മോഹനാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

റബിന്‍ കൃഷ്ണയാണ് കളിയിലെ താരം.

Previous articleവെർണറിനെ ലിവർപൂളിലെത്തിക്കാൻ അണിയറ നീക്കങ്ങൾ ശക്തമാക്കി ക്ലോപ്പ്
Next articleനാല് വിക്കറ്റ് പ്രകടനവുമായി ജെറിന്‍, ഒപ്പം കൂടി മൂന്ന് വിക്കറ്റുമായി ആല്‍വിന്‍ ഫിലിപ്പ്, മുത്തൂറ്റ് ഇസിസിയ്ക്ക് ജയം