വെർണറിനെ ലിവർപൂളിലെത്തിക്കാൻ അണിയറ നീക്കങ്ങൾ ശക്തമാക്കി ക്ലോപ്പ്

- Advertisement -

ജർമ്മൻ സൂപ്പർ താരം ടീമോ വെർണറെ സ്വന്തമാക്കാനൊരുങ്ങി ലിവർപൂൾ. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ലിവർപൂൾ പരിശീലകൻ ജർഗൻ ക്ലോപ്പ് ആർബി ലെപ്സിഗിന്റെ താരമായ വെർണറിനെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങി. വെർണറെ ആൻഫീൽഡിൽ എത്തിച്ച് ലിവർപൂളിന്റെ അക്രമണനിരയെ കൂടുതൽ ശക്തമാക്കാനാണ് ക്ലോപ്പിന്റെ ശ്രമം.

ഇതിനായി വെർണർക്ക് ലെപ്സിഗ് ഇട്ടിരിക്കുന്ന റിലീസ് ക്ലോസ് 60 മില്ല്യൺ നൽകാനാണ് തീരുമാനം. ഈ സീസണിൽ ലെപ്സിഗിന് വേണ്ടി 21 കളികളിൽ 20 ഗോളുകൾ ആണ് വെർണർ അടിച്ച്ച് കൂട്ടിയത്. ഇതിന് പുറമേ ആറ് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു വെർണർ. അതേ സമയം ലിവർപൂളിന് പുറമേ യുവന്റസ്,അത്ലെറ്റിക്കോ മാഡ്രിഡ്, ഇന്റർ മിലാൻ എന്നീ ടീമുകൾ വെർണർക്ക് പുറകേയുണ്ട്.

Advertisement