നാല് വിക്കറ്റ് പ്രകടനവുമായി ജെറിന്‍, ഒപ്പം കൂടി മൂന്ന് വിക്കറ്റുമായി ആല്‍വിന്‍ ഫിലിപ്പ്, മുത്തൂറ്റ് ഇസിസിയ്ക്ക് ജയം

പാലക്കാട് ഡിസിഎയ്ക്ക് എതിരെ 3 വിക്കറ്റ് വിജയവുമായി മുത്തൂറ്റ് ഇസിസി. ഇന്ന് നടന്ന മത്സരത്തില്‍ പാലക്കാടിനെ 28.1 ഓവറില്‍ 128 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ മുത്തൂറ്റ് ഇസിസി 29 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടി വിജയം ഉറപ്പിക്കുകയായിരുന്നു.

ബൗളര്‍മാര്‍ ഒരുക്കി നല്‍കിയ വിജയത്തിന് ചുക്കാന്‍ പിടിച്ചത് നാല് വിക്കറ്റുമായി ജെറിനും മൂന്ന് വിക്കറ്റ് നേടിയ ആല്‍വിന്‍ ഫിലിപ്പുമായിരുന്നു. ജെറിന്‍ തന്റെ ആറോവറില്‍ വെറും 13 റണ്‍സ് വിട്ട് നല്‍കിയാണ് 4 വിക്കറ്റ് വീഴ്ത്തിയത്. 23 പന്തില്‍ നിന്ന് 36 റണ്‍സ് നേടിയ സച്ചിന്‍ ആണ് പാലക്കാടിന്റെ ടോപ് സ്കോറര്‍.

മറുപടി ബാറ്റിംഗില്‍ മുത്തൂറ്റ് ഇസിസിയ്ക്കായി അമല്‍ പി രാജീവ്(28), ആനന്ദ് ബാബു(23), സുബിന്‍ സുരേഷ്(24), അനുജ് ജോടിന്‍(20) എന്നിവര്‍ക്ക് തുടക്കം ലഭിച്ചുവെങ്കിലും ആര്‍ക്കും തന്നെ വലിയ സ്കോര്‍ നേടാനാകാതെ പോയെങ്കിലും ലക്ഷ്യം ചെറുതായിരുന്നതിനാല്‍ ടീമിന് അധികം ബുദ്ധിമുട്ടില്ലാതെ മറികടക്കുവാനായി. പാലക്കാടിന് വേണ്ടി സച്ചിന്‍ മൂന്നും അഫ്രാദ് റിഷഭ് രണ്ടും വിക്കറ്റ് നേടി.

Previous articleസ്വാന്റണ്‍സിനെതിരെ ജോളി റോവേഴ്സിന് 4 വിക്കറ്റ് ജയം
Next articleകൊറോണ വൈറസ് പേടി, ചൈനീസ് ഗ്രാന്റ് പ്രീ നീട്ടി വച്ചു