169 റൺസ് വിജയം, ആത്രേയ സെമിയിൽ

26ാമത് സെലെസ്റ്റിയൽ ട്രോഫിയുടെ സെമി ഫൈനലില്‍ പ്രവേശിച്ച് ആത്രേയ സിസി. ഇന്ന് നടന്ന തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ടിസിഎ കായംകുളത്തിനെതിരെ വമ്പന്‍ ജയം നേടിയാണ് ആത്രേയ സെമിയിലെത്തുന്നത്. ജോഫിന്‍ ജോസ്(66), റോജിത് കെജി(49), ഉജ്വൽ കൃഷ്ണ(32), കെജെ രാകേഷ്(30) എന്നിവരുടെ ബാറ്റിംഗ് മികവിൽ ആദ്യം ബാറ്റ് ചെയ്ത ആത്രേയ 266/8 എന്ന സ്കോര്‍ നേടുകയായിരുന്നു. ടിസിഎയ്ക്ക് വേണ്ടി കൃഷ്ണദാസും അര്‍ഷാദും രണ്ട് വീതം വിക്കറ്റ് നേടി.

24.4 ഓവറിൽ 97 റൺസിന് ടിസിഎയെ എറിഞ്ഞൊതുക്കുമ്പോള്‍ ആത്രേയയുടെ നിപുന്‍ ബാബു 4 വിക്കറ്റ് നേടി. അഫിഫ് ബിന്‍ അഷ്റഫ് രണ്ട് വിക്കറ്റും നേടിയപ്പോള്‍ 30 റൺസ് നേടിയ ലിജോ ജോസ് ആണ് ടിസിഎയുടെ ടോപ് സ്കോറര്‍.