ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് നായകനായി ബെന്‍ സ്റ്റോക്സിനെ നിയമിച്ചു

Benstokes

ജോ റൂട്ട് രാജി വെച്ചതിനെത്തുടര്‍ന്ന് വന്ന ഇംഗ്ലണ്ട് ടെസ്റ്റ് നായകന്റെ ഒഴിവിലേക്ക് ബെന്‍ സ്റ്റോക്സിനെ നിയമിച്ചു. 2013ൽ ഇംഗ്ലണ്ടിനായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരത്തെ 2017ൽ ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. 79 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 5061 റൺസും 174 വിക്കറ്റുമാണ് താരം നേടിയിട്ടുള്ളത്.

ഇംഗ്ലണ്ടിന്റെ 81ാമത്തെ ടെസ്റ്റ് നായകനാണ് ബെന്‍ സ്റ്റോക്സ്. നേരത്തെ റൂട്ട് അവധിയിൽ പോയപ്പോള്‍ ഇംഗ്ലണ്ടിനെ സ്റ്റോക്സ് നയിച്ചിട്ടുണ്ട്. കുറച്ചധികം കാലമായുള്ള ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് ജോ റൂട്ട് രാജി വെച്ചത്.

Previous articleഇന്ത്യൻ മുസ്‌ലിംകൾക്ക് ആയി പ്രാർത്ഥിച്ചു മെസ്യുട് ഓസിൽ, ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ താരം ആശങ്കയും പ്രകടിപ്പിച്ചു
Next article169 റൺസ് വിജയം, ആത്രേയ സെമിയിൽ