കിഡ്സിനെ വീഴ്ത്തി ബികെ55, ആശ്വാസ ജയവുമായി മടക്കം

സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ കിഡ്സി സിസിയെ പരാജയപ്പെടുത്തി ബികെ55. ഗ്രൂപ്പിൽ നിന്ന് തൃപ്പൂണിത്തുറ സിസി നേരത്തെ തന്നെ സെമി ഉറപ്പിക്കയതിനാൽ മത്സരഫലം അപ്രസക്തമായിരുന്നു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത കിഡ്സ് 24.3 ഓവറിൽ 122 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 43 റൺസ് നേടിയ ഫര്‍സാന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

എബിന്‍ ജെ ലാല്‍ 12 പന്തിൽ 21 റൺസും നേടി. എംപി ശ്രീരൂപ് 3 വിക്കറ്റും അഹമ്മദ് ഫര്‍സീന്‍, അക്ഷയ് ചന്ദ്രന്‍, ശ്രീധിന്‍ മാരാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി ബികെ55 ബൗളിംഗിൽ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബികെ55യ്ക്കായി അക്ഷയ് ചന്ദ്രന്‍ പുറത്താകാതെ 30 റൺസും ശ്രീരൂപ് 20 റൺസും നേടിയപ്പോള്‍ ടീം 19 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 25 റൺസുമായി വരുൺ നായനാരും 21 റൺസ് നേടിയ ധീരജ് പ്രേമുമാണ് ബികെ55യുടെ മറ്റു പ്രധാന സ്കോറര്‍മാര്‍.