ടാറ്റ മഹാരാഷ്ട്ര ഓപ്പണിൽ നംഗലിന് പിറകെ രാംകുമാർ രാമനാഥനും പുറത്ത്

- Advertisement -

സ്വന്തം 250 മാസ്റ്റേഴ്‌സിൽ നിന്ന് മറ്റൊരു ഇന്ത്യൻ താരം കൂടി പുറത്ത് ആയി. വൈൽഡ് കാർഡ് ആയി ടൂർണമെന്റിൽ എത്തിയ രാംകുമാർ രാമനാഥൻ ആണ് പൂനെ ടാറ്റ മഹാരാഷ്ട്ര മാസ്റ്റേഴ്സ് 250 യിൽ നിന്നു പുറത്ത് ആയത്. 182 റാങ്ക്കാരൻ ആയ രാംകുമാർ ഇറ്റാലിയൻ താരവും 98 റാങ്കുകാരനും ആയ സാൽവതോർ കരൂസോയോട് ആണ് തോൽവി വഴങ്ങിയത്. തന്നെക്കാൾ റാങ്കിംഗിൽ ഒരുപാട് മുന്നിൽ ഉള്ള ഇറ്റാലിയൻ താരത്തിന് എതിരെ ആദ്യ സെറ്റ് 6-3 നു നേടിയ ശേഷം ആണ് രാംകുമാർ പരാജയം സമ്മതിച്ചത്.

ഇന്ത്യൻ സാഹചര്യങ്ങൾ തുടക്കത്തിൽ ഇറ്റാലിയൻ താരത്തിന് പ്രശ്നങ്ങൾ സൃഷ്ടിച്ചു. എന്നാൽ രണ്ടാം സെറ്റിൽ തിരിച്ചു വന്ന ഇറ്റാലിയൻ താരം സെറ്റ് 6-4 നു സ്വന്തമാക്കി മത്സരത്തിൽ തിരിച്ചു വന്നു. മൂന്നാം സെറ്റിൽ നന്നായി പൊരുതി രാംകുമാർ. എന്നാൽ രാംകുമാറിന്റെ അവസാന സർവീസ്‌ ബ്രൈക്ക് ചെയ്ത ഇറ്റാലിയൻ താരം സെറ്റ് 7-5 നു സ്വന്തമാക്കി മത്സരം സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 17 ഏസുകൾ അടിച്ച രാംകുമാർ തോറ്റു എങ്കിലും അഭിമാനിക്കാൻ ഉള്ള പ്രകടനം ആണ് നടത്തിയത്.

Advertisement