ബേസില്‍ മാത്യുവിന്റെ ഓള്‍റൗണ്ട് ഷോ, 63 റണ്‍സ് വിജയത്തോടെ ഫൈനലില്‍ പ്രവേശിച്ച് പ്രതിഭ സിസി

എസ്ബിഐ എ ടീമിനെതിരെ 63 റണ്‍സിന്റെ മികവാര്‍ന്ന വിജയം കുറിച്ച് പ്രതിഭ സിസി. ആദ്യം ബാറ്റ് ചെയ്ത് 257/8 എന്ന സ്കോര്‍ നേടിയ പ്രതിഭ എതിരാളികളെ 36.4 ഓവറില്‍ 194 റണ്‍സിന് പുറത്താക്കിയാണ് വിജയം ഉറപ്പാക്കിയത്. ശ്രീരാജ് മൂന്നും ബേസില്‍ മാത്യു, അക്വിബ് ഫസല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയാണ് എസ്ബിഐയെ എറിഞ്ഞിട്ടത്.

എസ്ബിഐ നിരയില്‍ ടോപ് സ്കോറര്‍ ആയത് 41 റണ്‍സ് നേടിയ കെജെ രാകേഷ് ആയിരുന്നു. സിഎം തേജസ്(28), ആകാശ്(24) എന്നിവര്‍ക്കൊപ്പം കെവിന്‍ ഓസ്കാറും(21), സിപി ഷാഹിദും(22*) ചെറുത്ത് നില്പിന് ശ്രമിച്ചുവെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുമായി പ്രതിഭ ബൗളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു.

നേരത്തെ ബേസില്‍ മാത്യു(51), ശ്രീനാഥ്(46), വിഷ്ണു വിനോദ്(46) എന്നിവരുടെ മികവിലാണ് പ്രതിഭ 257 എന്ന സ്കോര്‍ നേടിയത്.തന്റെ ഓള്‍റൗണ്ട് പ്രകടനത്തിന് ബേസിലിനെയാണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്.

നാളെ നടക്കുന്ന ഫൈനലില്‍ അത്രേയ ഉല്‍ഭവ് ആണ് പ്രതിഭയുടെ എതിരാളികള്‍. ഇന്ന് നിലവിലെ ചാമ്പ്യന്മാരായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണെ കീഴടക്കിയാണ് അത്രേയ ഫൈനല്‍ സ്ഥാനം ഉറപ്പാക്കിയത്.

Previous articleകൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാന അങ്കം, സ്ക്വാഡറിയാം
Next articleചർച്ചിൽ ബ്രദേഴ്സ് വിജയത്തോടെ നാലാം സ്ഥാനത്ത്