കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാന അങ്കം, സ്ക്വാഡറിയാം

- Advertisement -

ഐ എസ് എല്ലിൽ ഈ സീസണിൽ കൊച്ചിയിലെ അവസാന മത്സരം ഇന്ന് നടക്കും. ഇന്ന് കലൂരിൽ വെച്ച് ബെംഗളൂരു എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. പ്രതീക്ഷകൾ ഒന്നും ഇല്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചിരവൈരികളായ ബെംഗളൂരുവിനെ തോൽപ്പിച്ച് കൊച്ചിയിലെ ആരാധകർക്ക് ഒരു വിരുന്ന് ഒരുക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇന്ന് മലയാളി താാരം സഹൽ അബ്ദുൾ സമദ് ആദ്യ ഇലവനിലുണ്ട്.

കഴിഞ്ഞ മത്സരത്തിലേത് പോലെ ബിലാൽ ഖാനാണ് ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നത്. ഇന്ന് ബെംഗളൂരുവിനെ നയിക്കുന്നത് ദിമാസ് ആണ്. ഡിഫൻഡർ ജുവാനനും സ്ട്രൈക്കർ ഛേത്രിയും ഇന്ന് ബെംഗളൂരു എഫ് സി നിരയിൽ ഇന്നിറങ്ങില്ല. രണ്ട് താരങ്ങളും സസ്പെൻഷനിലാണ്.

Advertisement