ഏജീസിനെതിരെ അഞ്ച് വിക്കറ്റ് വിജയവുമായി അത്രേയ ഉല്‍ഭവ് സിസി

ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബിനെതിരെ സെലസ്റ്റിയല്‍ ട്രോഫി ചാമ്പ്യന്‍സ് റൗണ്ടില്‍ വിജയം നേടി അത്രേയ ഉല്‍ഭവ് സിസി. ഇന്ന് സെയിന്റ് സേവിയേഴ്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഏജീസ് 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടിയപ്പോള്‍ അത്രേയ 26.4 ഓവറിലാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നത്.
ഏജീസിന് വേണ്ടി മുഹമ്മദ് ഷാനു 51 റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയി. 4 വിക്കറ്റുമായി നിപുന്‍ ബാബു അത്രേയയ്ക്കായി ബൗളിംഗില്‍ തിളങ്ങി.

44 റണ്‍സ് നേടിയ ജോഫിന്‍ ജോസിനൊപ്പം അനസ്(18*), ആല്‍ബിന്‍(17*) എന്നിവരുടെ പ്രകടനവും അത്രേയയ്ക്ക് വിജയം നേടിക്കൊടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ രോഹന്‍ പ്രേമും(12) ജോഫിന്‍ ജോസും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 8.3 ഓവറില്‍ നിന്ന് 45 റണ്‍സ് നേടി നല്‍കിയ തുടക്കത്തിന്റെ ചുവട് പിടിച്ചാണ് അത്രേയ തങ്ങളുടെ ഇന്നിംഗ്സിനെ കെട്ടിപ്പടുത്തത്.

 

അത്രേയയുടെ നിപുന്‍ ബാബുവാണ് കളിയിലെ താരം. നിപുന്‍ തന്റെ ആറോവറില്‍ 33 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് നേടിയത്.