ഓസ്ട്രേലിയ എ യുടെ രക്ഷകനായി കാമറണ്‍ ഗ്രീന്‍, ഉമേഷ് യാദവിന് മൂന്ന് വിക്കറ്റ്

Sports Correspondent

ഇന്ത്യ എ യ്ക്കെതിരെ 39 റണ്‍സിന്റെ ലീഡ് നേടി ഓസ്ട്രേലിയ എ. ഇന്ത്യ 247/9 എന്ന നിലയില്‍ തങ്ങളുടെ ഡിക്ലറേഷന്‍ പ്രഖ്യാപിച്ചതിന് ശേഷം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 98/5 എന്ന നിലയില്‍ തകര്‍ന്നുവെങ്കിലും പിന്നീട് കാമറണ്‍ ഗ്രീനും ടിം പെയിനും ചേര്‍ന്നാണ് ടീമിന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്.

കാമറണ്‍ ഗ്രീന്‍ 114 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോള്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 286/8 എന്ന നിലയിലാണ്. ടിം പെയിനുമായി(44) ചേര്‍ന്ന് 104 റണ്‍സ് കൂട്ടുകെട്ടാണ് കാമറണ്‍ ഗ്രീന്‍ ആറാം വിക്കറ്റില്‍ നേടിയത്.

Umeshyadav

മാര്‍ക്കസ് ഹാരിസ്(35), മൈക്കല്‍ നീസര്‍(33) എന്നിവരും നിര്‍ണ്ണായ സംഭാവനകള്‍ ഓസ്ട്രേലിയയ്ക്കായി നേടി. ഇന്ത്യന്‍ നിരയില്‍ ഉമേഷ് യാദവ് മൂന്നും മുഹമ്മദ് സിറാജ്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ 117 റണ്‍സുമായി പുറത്താകാതെ നിന്ന അജിങ്ക്യ രഹാനെയായിരുന്നു മികവ് പുലര്‍ത്തിയത്. ചേതേശ്വര്‍ പുജാര 54 റണ്‍സ് നേടി.