വിവാദ നായകന് കൗണ്ടിയിലെ ക്യാപ്റ്റന്‍സി

- Advertisement -

ഓസ്ട്രേലിയയിലെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്റ്റീവന്‍ സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കുമൊപ്പം പങ്കാളിയായ കാമറൂണ്‍ ബാന്‍ക്രോഫ്ടിനു കൗണ്ടിയില്‍ ക്യാപ്റ്റന്‍സി ദൗത്യം. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും റോയലണ്‍ ലണ്ടന്‍ വണ്‍-ഡേ കപ്പിലും ഡര്‍ഹമിനെ നയിക്കുവാനുള്ള അവസരമാണ് ബാന്‍ക്രോഫ്ടില്‍ വന്ന് ചേര്‍ന്നിരിക്കുന്നത്. 9 മാസം വിലക്ക് കഴിഞ്ഞെത്തുന്ന താരമെന്ന നിലയില്‍ ഈ തീരുമാനം വിവാദമായി മാറിയേക്കുമെന്നാണ് കരുതുന്നത്.

ഡിസംബറില്‍ ബിഗ് ബാഷിലൂടെ ക്രിക്കറ്റിലേക്ക് വീണ്ടും മടങ്ങിയെത്തിയ താരം ടൂര്‍ണ്ണമെന്റിലും ഫസ്റ്റ് ക്ലാസ്സില്‍ ന്യൂ സൗത്ത് വെയില്‍സിനെതിരെയും ശതകം നേടുകയുണ്ടായി. വിലക്ക് തന്നെ അത്രകണ്ട് ബാധിച്ചിട്ടില്ലെന്ന സൂചനയാണ് ഇത് വഴി ബാന്‍ക്രോഫ്ട് തെളിയിച്ചിരിക്കുന്നത്.

അതേ സമയം താരത്തിനെ ആഷസ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കുകയാണെങ്കില്‍ ഡര്‍ഹത്തിനായി എല്ലാ മത്സരങ്ങള്‍ക്കും താരം കളിയ്ക്കുവാന്‍ ലഭ്യമായിരിക്കില്ല.

Advertisement